പുരാതന വേദകാലം മുതൽ ഇന്നുവരെയുള്ള ഇന്ത്യയുടെ പാരിസ്ഥിതിക ഭൂതകാലത്തിലൂടെയുള്ള ഒരു യാത്രയിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന പുസ്തകം. ഇന്ത്യയുടെ പരിസ്ഥിതി പ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച രബീന്ദ്രനാഥ ടാഗോർ മുതൽ കെ.എം. മുൻഷി വരെയുള്ള പ്രധാന വ്യക്തികളുടെ സംഭാവനകളെ ഗുഹ എടുത്തുകാണിക്കുന്നു.
Read More
Specifications
Book Details
Publication Year
2025
Contributors
Author Info
രാമചന്ദ്ര ഗുഹ
1958–ൽ ഡെറാഡൂണിൽ ജനനം. ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഓസ്‌ലോ, സ്റ്റാൻഫോഡ്, യേൽ എന്നീ സർവകലാശാലകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. സ്തുത്യർഹമായ അധ്യാപനജീവിതത്തിനുശേഷം മുഴുവൻ സമയവും എഴുത്തിനായി ചെലവഴിച്ചുകൊണ്ട് ബാംഗ്ലൂരിൽ താമസിക്കുന്നു. പാരിസ്ഥിതികചരിത്രം, നരവംശശാസ്ത്രം, ഇന്ത്യൻ ക്രിക്കറ്റിന്റെ സാമൂഹിക പശ്ചാത്തലം, ഹിമാലയത്തിലെ കർഷകരുടെ ചരിത്രം എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ പരന്നുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ രചനാമേഖല. ഗുഹയുടെ കൃതികളും ലേഖനങ്ങളും ഇരുപതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 2009-ൽ രാജ്യം അദ്ദേഹത്തിന് പത്മഭൂഷൺ ബഹുമതി നല്കി ആദരിച്ചു. സാവേജിങ് ദി സിവിലൈസ്ഡ്: വേരിയർ എൽവിൻ, ഹിസ് ട്രൈബൽസ് ആന്റ് ഇന്ത്യ; ദി സ്റ്റേറ്റ് ഓഫ് ഇന്ത്യൻ ക്രിക്കറ്റ്; ദി അൺക്വയറ്റ് വുഡ്സ്: ഇക്കോളജിക്കൽ ചെയ്ഞ്ച് ആന്റ് പെസന്റ് റെസിസ്റ്റൻസ് ഇൻ ദി ഹിമാലയ; ഹൗ മച്ച് ഷുഡ് എ പേഴ്സൺ കൺസ്യൂം?:എൻവയോൺമെന്റലിസം ഇൻ ഇന്ത്യ ആന്റ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ്; മെയ്ക്കേഴ്സ് ഓഫ് മോഡേൺ ഇന്ത്യ, ഇന്ത്യ ആഫ്റ്റർ ഗാന്ധി എന്നിവ പ്രധാന കൃതികൾ.